KeralaLatest NewsLocal news

അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു: അനധികൃത പാർക്കിങ്ങുകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായും ഒഴിവാക്കും .

അടിമാലി : അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു. യോഗത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാർക്കിങ്ങുകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായും ഒഴിവാക്കും. ലൈബ്രറി റോഡിലെ വൺവേ സംവിധാനം നടപ്പിലാക്കുമെന്നും നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യോഗം തീരുമാനിച്ചതായി അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ അറിയിച്ചു..

അടിമാലി താലൂക്ക് ആശുപത്രിക്ക് മുൻപിൽ പാർക്കിങ്ങുകൾ അനുവദിക്കുന്നതല്ല, അനധികൃത വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിവാക്കും, മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പിടിച്ചിട്ടിരിക്കുന്ന തുരുമ്പ് പിടിച്ച വാഹനങ്ങൾ റോഡ് സൈഡിൽ നിന്നും ഒഴിവാക്കും, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം അനധികൃത പാർക്കിങ്ങുകൾ അനുവദിക്കില്ല, ലൈബ്രറി റോഡ് വൺവേ സംവിധാനം കർശനമായി നടപ്പിലാക്കും, മൂന്നാർ ആനച്ചാൽ മേഖലയിലേക്ക് പോകുന്ന ബസ്റ്റോപ്പ് പഞ്ചായത്തിന്റെ ടേക്ക് ബ്രേക്ക് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റും , ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കും അകത്തേക്കും പോകുന്ന വഴിയിൽ മാറ്റം ഉണ്ടാകും , ഇരുമ്പുപാലം ബസ്സുകൾ പഞ്ചായത്ത് വരെ സർവീസ് നടത്തണം, അടിമാലി ടൗണിലെ ഓട്ടോകളുടെ എജിപി നമ്പർ സംവിധാനം വീണ്ടും ക്രമപ്പെടുത്തും തുടങ്ങിയ തീരുമാനമാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ഉയർന്നത്. ഈ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശനം നടപടി ഉണ്ടാകുമെന്നും കമ്മറ്റി തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!