വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്ന സർക്കാർ ആണ് ഇത്, വോക്കൽ വച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റിക്കോളൂ, നടപടി ഉടൻ’; വാഹനം കണ്ടുകെട്ടുമെന്ന് മന്ത്രി സി പി ജോൺ

പ്രിയദർശനി പദ്ധതി വമ്പിച്ച വിജയമായി മാറിയെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഒരു മാസത്തിനിടയിൽ 3.81 കോടി യാത്രകളാണ് നടത്തിയത്. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി ഉയർന്നു. മൂന്നിൽ രണ്ട് യാത്രക്കാരും സ്ത്രീകളാണ്. പ്രിയദർശനി പദ്ധതിക്കായി കൂടുതൽ ബസ്സുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു മാസത്തെ റവന്യു ലോസ് 60 കോടിയോട് അടുത്തു. പ്രിയദർശിനി ബസുകളുടെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
അമിതമായി ആളുകൾ കയറുന്നത് പരമാവധി കുറക്കണം. പരിസ്ഥിതിയിലും ഇതിലും ഇമ്പാക്ട് ഉണ്ടായി. 1000 പാസഞ്ചറിന് 504 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ആയിരുന്നു പുറന്തള്ളിയിടുന്നത്. അത് 404 കിലോഗ്രാം ആയി കുറഞ്ഞു. വാഹന മോഡിഫിക്കേഷൻ കാര്യങ്ങൾ അനുവദിക്കുന്ന സർക്കാർ ആണ് ഇത്. നൽകുന്ന അനുവാദങ്ങൾ ദുരുപയോഗം ചെയ്യരുത്. ബസ്സുകളിൽ വോക്കൽ എന്ന പേരിൽ സ്പീക്കറുകൾ പുറത്തുവച്ച് പ്രവർത്തിക്കുന്നു.
ഇതുമൂലം അപകടങ്ങൾ ഉണ്ടാകുന്നു. വോക്കൽ വച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റിക്കോളൂ. അല്ലാത്തപക്ഷം അവ കണ്ടുകെട്ടും. ലക്ഷ്വറി ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും. അത്തരം കണ്ടമാനം ബസ്സുകൾ വാങ്ങുന്നത് നമ്മുടെ പോളിസി അല്ല. നിലവിൽ ഇപ്പോൾ ഉള്ള ബസ്സുകൾ നിരത്തിലിറക്കും. ഓൺലൈൻ ടാക്സി സമരം മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെ ഒക്കെയും നമ്മൾ പരിഗണിക്കും. വിവിധ മേഖലകളിൽ ഉൾപ്പെട്ടവരെ ഉത്സാഹിപ്പിക്കാൻ ശ്രമം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി



