Latest NewsLocal news

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി കട്ടപ്പന സ്വദേശിനിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കൊക്കയാർf: റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി കട്ടപ്പന സ്വദേശിനിയായ വയോധിക മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (81) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മകൾക്കൊപ്പം കൊക്കയാർ വെംബ്ലിയിലെ വീട്ടിൽ താമസിച്ചുവരികയായിരുന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടെയാണ് അത് തൊണ്ടയിൽ കുടുങ്ങിയത്.

ഉടൻ തന്നെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എം.എം.ടി. ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!