CrimeLatest News

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

കറിക്ക് ഉപ്പില്ലാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന് ഉടമയുടെ മര്‍ദനം. എറണാകുളം അങ്കമാലി മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം. ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിച്ചത്. കൈയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. ഫ്രീസര്‍ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ഉടമ മര്‍ദിക്കുകയായിരുന്നു. വലിയ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!