KeralaLatest NewsLocal news

മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം നാളെ രാവിലെ തൊടുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് നടത്തുമെന്നും കുടുംബാം അറിയിച്ചു. ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലെത്തിയ ജോസ് കുറ്റ്യാനി നിയമസഭ പെറ്റിഷൻ കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡിസി പ്രസിഡന്റ് ആയിരുന്നു. എഐസിസി, കെപിസിസി നിർവാഹകസമതി അംഗമായും ദീർഘനാൾ പ്രവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!