KeralaLatest NewsNational

വോട്ടെടുപ്പ് ഒക്ടോബര്‍ 6 ന്; തമിഴ്‌നാട് അടക്കം 5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: രാജ്യത്ത് 5 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 5 നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്സഭാ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ഒക്ടോബർ 6-ന് നടക്കും.വോട്ടെണ്ണൽ ഒക്ടോബർ 9-ന് നടക്കും. നന്ദിഗ്രാമിലും ഉപതിരഞ്ഞെടുപ്പ് നടക്കും. സുവേന്ദു അധികാരി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതുച്ചേരിയിൽ എൻ. രംഗസ്വാമി രാജിവെച്ച തട്ടഞ്ചാവടി മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടന്‍ചാവടി, പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ നഗോണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ്. തമിഴ് നാട്ടിൽ ഏഴ് മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. അഞ്ച് മണ്ഡലങ്ങളിൽ കേസ് നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. കേസുകൾ തീർന്നതിന് ശേഷം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

നാമനിര്‍ദേശ പത്രികകള്‍ ഈ മാസം 16 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17 ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!