CrimeKeralaLatest NewsLocal news

മാങ്കുളത്ത് നിർമാണ തൊഴിലാളികളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്ന മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ

മൂന്നാർ: മാങ്കുളത്ത് നിർമാണ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. മധുര സ്വദേശികളായ പി. സുബാഷ്, പ്രവീൺ രമേഷ്, വി. വിഗ്നേഷ് എന്നിവരെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.
മാങ്കുളം വിരിപാറയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരായിരുന്നു പ്രതികൾ.

റിസോർട്ടിലെ കെട്ടിട നിർമാണ ജോലിക്കെത്തിയ തോക്കുപാറ സ്വദേശികളായ തൊഴിലാളികളുടെ മൂന്ന് വിലകൂടിയ മൊബൈൽ ഫോണുകളാണ് വെള്ളിയാഴ്ച പുലർച്ചെ ഇവർ മോഷ്ടിച്ചത്.
രാവിലെ ഉറക്കമുണർന്ന തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ഫോണുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


മാങ്കുളത്തുനിന്ന് വാഹനത്തിൽ കല്ലാറിലും പിന്നീട് മറ്റൊരു വാഹനത്തിൽ അടിമാലിയിലുമെത്തിയ പ്രതികൾ ബസിൽ മൂന്നാറിലെത്തിയ ശേഷം തേനി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തേനിയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് തേനി ബസ് സ്റ്റാൻഡിലെത്തിയ പൊലീസ് സംഘം മൂവരെയും പിടികൂടി.
മൂന്നാർ എസ്.ഐ ജിപ്സൺ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!