
ഇടുക്കി പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. എറണാകുളത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞു വരുന്നത് കണ്ട എറണാകുളം സ്വാദേശി രൂപേഷ് വണ്ടി നിർത്തുകയും മരത്തിന്റെ ശിഖിരം വണ്ടിയുടെ ബോണറ്റിലേക്ക് പതിക്കുകയുമാണ് ഉണ്ടായത്. രൂപേഷും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കുകൾ ഇല്ലാതെ തലനാരിഴക്കാണ് രൂപേഷും കുടുംബവും രക്ഷപെട്ടത്.

എസ്റ്റേറ്റ് പൂപ്പറക്കും പാലം പൂപ്പാറക്കും ഇടയിൽ തേയില ചെരുവിലാണ് അപകടം ഉണ്ടായത്. എച്ച് എം എൽ കമ്പനിയുടെ തോട്ടത്തിൽ നിന്നിരുന്ന മരമാണ് വീണത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു