
മൂന്നാര്‍: മൂന്നാറില്‍ വഴിയോര കടകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ മാറ്റിവച്ചു.മൂന്നാറിലെ വഴിയോര കടകള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പള്ളിവാസല്‍ പഞ്ചായത്തിലെ 35 വഴിയോര കടകള്‍ക്ക് 5 ദിവസത്തിനകം ഒഴിയണമെന്നും അല്ലാത്തപക്ഷം ഒഴിപ്പിക്കുമെന്നും സ്‌പെഷല്‍ റവന്യൂ തഹസില്‍ദാര്‍ നോട്ടിസ് നല്‍കിയത്. നോട്ടിസില്‍ പറഞ്ഞിരുന്ന സമയപരിധി അവസാനിച്ചെങ്കിലും ഒരാള്‍ പോലും കടകള്‍ ഒഴിഞ്ഞു പോകാന്‍ തയാറായിരുന്നില്ല. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് വഴിയോരക്കടക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
മൂന്നാറിലെ വഴിയോര കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ വഴിയോര കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വഴിയോര കടകള്‍ 6 ആഴ്ച്ചകള്‍ക്കുള്ളില്‍ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള വിധിയാണെന്നും തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് ചില വഴിയോര കടയുടമകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കഴിഞ്ഞ ദിവസം നടത്താനിരുന്ന ഒഴിപ്പിക്കല്‍ മാറ്റി വച്ചത്.കോടതി നിര്‍ദേശം വരുന്ന മുറക്ക് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.