
അടിമാലി: ക്രിസ്തുമസ് പുതുവത്സരാഘോഷമെത്തിയതോടെ പടക്കവിപണിയും സജീവമായി.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തൊട്ടടുത്തെത്തിയതോടെ പടക്ക വിപണിയും സജീവമായി.ആഘോഷവും കച്ചവടവും ഒരേ പോലെ കെങ്കേമമ്മാക്കാന്‍ വ്യാപാരികള്‍ വില്‍പ്പന ശാലകളില്‍ കൂടുതല്‍ സ്റ്റോക്കെത്തിച്ചു കഴിഞ്ഞു.വിപണി കീഴടക്കാന്‍ ഇത്തവണയും വ്യത്യസ്തങ്ങളായ വിവിധയിനങ്ങള്‍ വ്യാപാര കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്.കാഴ്ച്ചക്ക് ഭംഗി നല്‍കി കൂടുതല്‍ വെളിച്ചവും വര്‍ണ്ണങ്ങളുമൊക്കെ തീര്‍ക്കുന്നവയാണവ.അടുത്ത ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.കമ്പിത്തിരി,പൂത്തിരി,മത്താപ്പ് ചക്രങ്ങള്‍,ചൈനപ്പെട്ടി ഇവക്കൊക്കെ തന്നെയാണ് ഇത്തവണയും ആവശ്യക്കാര്‍ കൂടുതല്‍.ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.ഏറ്റവും അധികം പടക്കങ്ങളും കമ്പിത്തിരിയും പൂത്തിരിയുമൊക്കെ വിറ്റഴിക്കപ്പെടുന്ന കാലയളവ് കൂടിയാണ് ക്രിസ്തുമസ് പുതുവത്സരകാലം.കേക്കുകളുടെ മധുരത്തിനൊപ്പം പടക്കങ്ങളും പൂത്തിരികളും കമ്പിത്തിരികളുമൊക്കെ തീര്‍ക്കുന്ന ശബ്ദ, വര്‍ണ്ണ, വെളിച്ചം കൂടിയാകുമ്പോഴേ മലയാളികളുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം പൂര്‍ണ്ണമാകുകയൊള്ളു.