
അടിമാലി: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടി ആവശ്യപ്പെട്ട് പ്രത്യക്ഷ സമര രംഗത്തേക്ക് ഇടുക്കി രൂപത. വിഷയത്തില്‍ പ്രതിഷേധിച്ച് രൂപത നാളെ പൂപ്പാറയില്‍ ബഹുജന റാലിയും യോഗവും സംഘടിപ്പിക്കുമെന്ന് രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ അടിമാലിയില്‍ പറഞ്ഞു.
വനവകുപ്പിനെതിരെ രൂപതാ വൈദിക സമിതി പ്രമേയം ഉള്‍പ്പെടെ പാസാക്കിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പ്രത്യക്ഷ സമരവുമായി രൂപതാ നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.