EntertainmentMovie

ഡ്രാഗൺ പറപറക്കുന്നു, അജിത്തിന് കഴിയാത്തത് നേടിയത് പഴയ യൂട്യൂബർ പയ്യൻ

സിനിമയോടുള്ള അടങ്ങാത്ത താല്പര്യം ആ യുവാവിനെ ഷോർട്ട് ഫിലിമിലേക്ക് വഴിതിരിച്ചുവിട്ടു. അഭിനയവും ഒപ്പം സംവിധാനാവുമായി പ്രദീപിന്റെ ലോകം. മൂന്നു വർഷം, നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തു. ചിലതിന്റെ നിർമാണവും ഏറ്റെടുത്തു. ഇവയിൽ ചിലത് ശ്രദ്ധേയമായി. സിനിമയാണ് തന്റെ ലോകമെന്ന് പ്രദീപ് രംഗനാഥൻ സ്വയം പ്രഖ്യാപിച്ചിരുന്നു. പത്ത് വർഷം മുൻപ് ആരംഭിച്ച പ്രദീപിന്റെ യാത്ര ഇന്ന് എത്തിനിൽക്കുന്നത് 100 കോടി ക്ലബ്ബ് എന്ന അതിശയകരമായ വിജയത്തിന് മുന്നിലാണ്. ആരേയും ആകർഷിക്കുന്നതാണ് പ്രദീപ് രംഗനാഥന്റെ സിനിമാ ജീവിതം.

തമിഴ് ചലച്ചിത്ര രംഗത്ത് തരംഗമായി മാറിയിരിക്കയാണ് പ്രദീപ് രംഗനാഥൻ എന്ന യുവനടൻ. പ്രദീപിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ എന്ന ചിത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ പ്രദീപ് രംഗനാഥൻ തമിഴ് സിനിമാ ഇൻഡ്സ്ട്രിയിൽ വൻ വിലപിടിപ്പുള്ള താരമായി മാറിയിരിക്കയാണ്.

ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തിയ ചിത്രമാണ് ഡ്രാഗൺ. കേരളമുൾപ്പെടെ രാജ്യത്തിന് അകത്തും പുറത്തുമെല്ലാം വൻ സ്വീകാര്യതയാണ് ഡ്രാഗണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമ പരമേശ്വരൻ, മേനോൻ, കയതു ലോഹർ, കെ എസ് രവികുമാർ, ജോർജ് മരിയൻ തുടങ്ങിയവരാണ് താരങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!