EntertainmentLatest NewsMovieWorld

ഓസ്കർ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.

മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാ​ഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല.13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ​ഗാനത്തിനാണ് മികച്ച ​ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!