സീറോ വെയിസ്റ്റ് മൂന്നാര്‍ എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ മെഗാ ക്ലീനപ്പ് ഡ്രൈവ് നടന്നു

മൂന്നാര്‍: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി സീറോ വെയിസ്റ്റ് മൂന്നാര്‍ എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ മെഗാ ക്ലീനപ്പ് ഡ്രൈവ് നടന്നു. 4, 5, 6, 7, 10 തിയതികളില്‍ ജനകീയ പങ്കാളിത്തതോടെ വിപുലമായ മാലിന്യശേഖരണ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഒരുമയോടെ മാലിന്യമുക്ത മൂന്നാറിനായി കൈകോര്‍ക്കാമെന്ന സന്ദേശം പഞ്ചായത്ത് മുമ്പോട്ട് വയ്ക്കുന്നു. മെഗാ ക്ലീനപ്പ് ഡ്രൈവ് കൊണ്ട് സീറോ വെയിസ്റ്റ് മൂന്നാര്‍ എന്ന ലക്ഷ്യത്തിലേക്കെത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസേവന സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. പഞ്ചായത്തിനെ 16 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ സംഘത്തേയും ഇവിടങ്ങളില്‍ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.മെഗാ ശുചീകരണത്തിന് ശേഷവും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും കൃത്യമായി സംസ്‌ക്കരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് മുമ്പോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ വ്യക്തമാക്കി.