മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷം നടന്നു

അടിമാലി: മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവും പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും നടന്നു. മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയത്. രജതരേഖ 2025 എന്ന പേരിലായിരുന്നു പരിപാടികള്‍ നടന്നത്.രജത ജൂബിലി ആഘോഷത്തിനൊപ്പം പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണ്ണാകുന്നേല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷൈനി സജി കലാ പ്രതിഭാ പുരസ്‌കാര സമര്‍പ്പണം നടത്തി.സാഹിത്യകാരന്‍ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സനില രാജേന്ദ്രന്‍ എല്‍ എസ് എസ് പ്രതിഭകളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.കെപ്രസാദ് സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു.ഗ്രാമ പഞ്ചായത്തംഗം ടി.പി മല്‍ക്ക സ്‌കൂള്‍ മൈതാന സമര്‍പ്പണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീല തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ത്രിതല പഞ്ചായത്തംഗങ്ങള്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീജാമോള്‍ കെ.ജി, പി ടി എ പ്രസിഡന്റ് വിനോജ് കെ. എം, എം.പി.ടി എ ചെയര്‍പേഴ്‌സണ്‍ പ്രീതി ഷിജോ, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, എന്നിവര്‍ സംസാരിച്ചു. ടെലിവിഷന്‍ താരം രാജേഷ് അടിമാലിയുടെ വണ്‍ മാന്‍ ഷോയും, സ്മൃതിലയം ഇടുക്കിയുടെ ഗാനമേളയും അരങ്ങേറി. പരിപാടിയുടെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.