സംസ്ഥാനത്തെ മികച്ച അംഗനവാടി ക്കുള്ള പുരസ്കാരം കരസ്ഥമാക്കി കരുണാപുരം ഗ്രാമപഞ്ചായത്ത്

ഇടുക്കി :സംസ്ഥാനത്തെ മികച്ച അംഗനവാടി ക്കുള്ള പുരസ്കാരം കരസ്ഥമാക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് 86 നമ്പർ അംഗനവാടി. അംഗനവാടിയുടെ പ്രവർത്തന നിലവാരവും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മികവും കണക്കിലെടുത്താണ് മികച്ച അംഗനവാടിക്കുള്ള പുരസ്കാരം നൽകിയത്.14 ജില്ലകളിൽ നിന്നും ഓരോ അംഗനവാടികളെയാണ് ശിശു ക്ഷേമ വകുപ്പ് തെരഞ്ഞെടുത്തത്…കുട്ടികളെല്ലാം അതീവ സന്തോഷത്തിലാണ്. അവരുടെ ഈ സന്തോഷം തന്നെയാണ് സംസ്ഥാനത്തെ തന്നെ മികച്ച അംഗവനവാടിയായി കൂട്ടാർ അംഗനവാടിയെ തെരഞ്ഞെടുക്കുവാനും കാരണം. കുട്ടികളുടെ സന്തോഷം ഊട്ടിയുറപ്പിക്കുന്നതിനായി മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്.
അംഗനവാടിയുടെ പരിധിയിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുന്നു എന്നുള്ളതാണ് അംഗനവാടിയെ ശ്രദ്ധേയമാക്കുന്നത്. 21 കുട്ടികളാണ് അംഗനവാടിയിൽ ഇപ്പോൾ ഉള്ളത്. പ്രീ സ്കൂൾസ് ടീച്ചർ എയ്ഡ്സ് ,വർണ്ണക്കൂട് കൗമാര ക്ലബ്ബ്,എ എൽ എം സി മീറ്റിങ്ങുകൾ,അമ്മമാരുടെ മീറ്റിംഗ്,25ലധികം രജിസ്റ്റർ മാസാമാസം അപ്ഡേഷൻ നടത്തുന്നു എന്നിവയൊക്കെയാണ് അവാർഡിലേക്ക് അംഗനവാടിയെ തിരഞ്ഞെടുക്കുവാൻ കാരണമായത്. ടീച്ചറായ ലളിത മോൾ കെറ്റി,ഹെൽപ്പർ ദിവ്യ മോൾ ഡി എന്നിവരുടെ നേതൃത്വത്തിലാണ് ദൈനംദിന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കരുണാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന 86 നമ്പർ അംഗനവാടിയ്ക്ക് എല്ലാവിധ പിന്തുണയുമായി ഗ്രാമപഞ്ചായത്തും വിവിധ ഏജൻസികളും രക്ഷകർത്താക്കളും എന്നും ഒപ്പം ഉണ്ട്.
സ്മാർട്ട് അംഗനവാടിയായി ഉയർത്തിയതിനുശേഷം കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് കാരണമായതെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജയ്മോൻ നെടുവേലിയും പറഞ്ഞു. മുമ്പും നിരവധി അംഗീകാരങ്ങൾ ഈ അംഗണവാടിയെ തേടി എത്തിയിട്ടുണ്ട് കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് അംഗനവാടി ജീവനക്കാരും രക്ഷിതാക്കളും.