FoodHealthLatest NewsLifestyle

പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

നിങ്ങള്‍ കോഫി പ്രിയരാണോ? മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ തന്നെ ബ്ലാക്ക് കോഫി കുടിക്കുന്നത് ഹൃദ്രോഗം, പ്രമേഹം പോലെയുള്ള പല രോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. രാവിലെ ബ്ലാക്ക് കോഫി കുടിക്കുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്ന കലോറിയില്ലാത്ത പാനീയമാണ് കോഫി. ഇവയിലെ കഫീന്‍ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും വിശപ്പ് കുറയ്ക്കുകയും വയറിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കോഫി കുടിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും നല്ലതാണ്. പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കും.

ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് കാപ്പിക്കുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കോഫി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും ഹൃദ്രോഗ സാധ്യതയെയും കുറയ്ക്കാന്‍ സഹായിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ അടങ്ങിയ കോഫി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലാക്ക് കോഫി കുടിക്കുന്നത് ഫാറ്റി ലിവറിലെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!