
രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് സ്വയം തൊഴിൽ പരിശീലനത്തിലൂടെ വിജയം കൈവരിച്ചിരിക്കുന്നത് കുട നിർമ്മാണം തയ്യൽതൊഴിൽ പരിശീലനം എന്നിവയിലൂടെയാണ് ഇവർ സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ജില്ലാമിഷൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതിയിലൂടെയാണ് സ്വയം തൊഴിൽ പരിശീലനം പൂർത്തികരിച്ചത് വി.ഒ രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഇനി സ്വയം തൊഴിലിലൂടെ നാടിൻറെ അഭിമാനമായി മാറും,ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ കുട നിർമ്മാണവും തയ്യൽ പരിശീലനവും നേടിയാണ് കുടുംബ ശ്രീ പ്രവർത്തകർ സ്വയം പര്യപ്‌തതയിൽ എത്തിയത്.
യുവ സംരഭകരെ കണ്ടെത്തി അവർക്ക് പരിശീലനവും പ്രോത്സാഹനവും നൽകുക,കുടുംബ ശ്രീ അംഗങ്ങളെയും സ്ത്രീകളെയും സ്വയം പര്യപ്‌തതയിൽ എത്തിക്കുക,സാമ്പത്തിക ഉന്നമനത്തിനായുള്ള തൊഴിൽ പരിശീലനം നൽകുക,വിവിധ സംരഭങ്ങളിലൂടെ പുരോഗതി കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ മിഷന്റെയും കുടുംബ ശ്രീ സി ഡി എസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വീട്ടമ്മമാർക്കായി ക്ലാസുകൾ സംഘടിപ്പിച്ചത്. സൗജന്യ പരിശീലനമാണ് ഒരുക്കിയിരുന്നത് കുടകൾ നിർമ്മിക്കുവാനും ,വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കാനുമുള്ള പരിശീലനമാണ് നൽകിയത് ബൈറ്റ് പരിശീലകൻ 32 ദിവസത്തോളം നടന്ന പരിശീലനത്തിലൂടെ മികച്ച സംരംഭക യുണിറ്റ് തുടങ്ങുവാനുള്ള സഹായങ്ങൾ ലഭിച്ചതായി കുടുംബ ശ്രീ പ്രവർത്തകർ പറഞ്ഞു.
രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു വന്നിരുന്ന പരിശീനത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ നിർവ്വഹിച്ചു ബൈറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ സിജു,സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആഷാ സന്തോഷ് സി ഡി എസ് വൈസ് ചെയർപേഴ്സൺ ഓമന ജയചന്ദ്രൻ,സ്മിത പൗലോസ്,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു മൂവാറ്റുപുഴ എഡ്യുക്കേഷണൽ സർവീസ് സൊസൈറ്റിയാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്