ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അടിമാലിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നു

അടിമാലി: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അടിമാലിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് നടന്നു വരുന്ന ആശവര്‍ക്കര്‍മാരുടെ സമരത്തിന് നേരെ സര്‍ക്കാരുകള്‍ മുഖം തിരിക്കുന്നുവെന്നാരോപിച്ചും സമരത്തിന് ഐക്യദാര്ഢ്യമര്പ്പിച്ചുമായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ഉപാധ്യക്ഷന്‍ പി.വി.സ്കറിയ സമരം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ പ്രകടനമായിട്ടായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്റോഫീസിന് മുമ്പില്‍ എത്തിയത്. സമരത്തില്‍ മിനി ബിജു അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു മുഖ്യ പ്രഭാഷണം നടത്തി. സോളി ജീസസ്സ്, ഷാന്റി ബേബി, സാലി വേലായുധന്, ഉഷ സദാനന്ദന്, ബിന്ദു രാജേഷ്, ആനിയമ്മ ജേക്കബ്ബ്, ജാന്‍സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.