അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു

അടിമാലി: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും പ്രതിഷേധ പ്രകടനവും യോഗവും നടന്നത്. അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിയന്‍ ഓഫീസിന് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണില്‍ സെന്റര്‍ ജംഗ്ഷനില്‍ സമാപിച്ചു.
അടിമാലി എസ് എന്‍ ഡി പി യൂണിയന്‍ കണ്‍വീനര്‍ സജിപറമ്പത്ത് പ്രതിഷേധ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.എസ് എന്‍ ഡി പി യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ ദീപു മരക്കാനം, കണ്‍വീനര്‍ രതീഷ് തിങ്കള്‍ക്കാട്, വനിതാ സംഘം കണ്‍വീനര്‍ സുനിതാ ബാബുരാജ്, വിവിധ ശാഖായോഗങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.