സഞ്ചാരികള്‍ക്ക് കാഴ്ച്ചയും അറിവും സമ്മാനിച്ച് ടാറ്റാ റ്റീ മ്യൂസിയം

മൂന്നാര്‍: സഞ്ചാരികള്‍ എന്നും വരാന്‍ കൊതിക്കുന്ന മൂന്നാറിന്റെ രൂപീകരണവും മുന്നേറ്റവും വ്യക്തമാക്കി തരുന്ന ഇടമാണ് ടാറ്റാ റ്റീ മ്യൂസിയം. സഞ്ചാരികള്‍ക്കായി അറിവിന്റെയും ചരിത്രവഴികളുടെയും കൗതുക കാഴ്ച്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഈ മ്യൂസിയം.ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രശേഷിപ്പുകള്‍ തുടങ്ങി ആധുനികമായി തേയില ഉത്പാദിപ്പിക്കുന്നതു വരെയുള്ള കാഴ്ചകള്‍ സഞ്ചാരികളില്‍ കൗതുകവും ആശ്ചര്യവും ഉണര്‍ത്തും.
സമയം അറിയാന്‍ വാച്ചുകള്‍ എത്തുന്നതിനു മുമ്പ് പ്രാചീന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന നിഴല്മാപിനി,രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ സംവിധാനത്തിന്റെ ശേഷിപ്പുകള്‍, വന്യജീവികളുടെ കൊമ്പുകള്‍, ഒരു നൂറ്റാണ്ടിനു മുമ്പ് ഉപയോഗത്തിലിരുന്ന ആശയവിനിമയ സംവിധാനങ്ങള്‍, തൊഴിലാളികളുടെ ജോലി സാന്നിധ്യം ഉറപ്പു വരുത്തുന്നതിനായി ഒരു നുറ്റാണ്ടു മുമ്പ് ഉപയോഗിച്ചിരുന്ന പഞ്ചിംഗ് മെഷീന്, പഴമയുള്ള ഘടികാരങ്ങള്‍ തുടങ്ങി ഇവിടെയുള്ള ഓരോ കാഴ്ചകളും തെക്കിന്റെ കാശ്മീര്‍ എന്നു വിളിപ്പേരുള്ള മൂന്നാറിനെ അടയാളപ്പെടുത്തുന്നതാണ്.
മുപ്പതു മിനിറ്റ് നീണ്ടു നില്ക്കുന്ന ഡോക്യുമെന്ററിയും മൂന്നാറിന്റെ ചരിത്രവീഥികളെ സഞ്ചാരികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കും. കാഴ്ച്ചകള്‍ കണ്ടറിയാന്‍ ഇവിടെയെത്തുന്ന സഞ്ചാരികളും ധാരാളമുണ്ട്.ടാറ്റാ റ്റീ യാണ് മ്യൂസിയം നടത്തിപ്പും പരിപാലനവും നിര്‍വ്വഹിച്ച് പോരുന്നത്.