തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വ്യാപാരികള്‍

അടിമാലി: കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വ്യാപാരികള്‍.
പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം രാജ്യത്തിന് പിന്തുണ അറിയിച്ചുമാണ് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാനത്താകെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിന്റെ നേതൃത്വത്തിലും അനുശോചന ചടങ്ങ് നടന്നത്.
യൂണിറ്റ് പ്രസിഡന്റ് പി എം ബേബി അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. ഭീകരവാദം തുലയട്ടെ എന്ന സന്ദേശം പരിപാടിയിലൂടെ വ്യാപാരി സമൂഹം മുമ്പോട്ട് വയ്ക്കുന്നു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി സാന്റി മാത്യു, വൈസ് പ്രസിഡന്റ് എസ് കിഷോര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് വ്യാപാരികളെ കൂടിയാണ് തീവ്രവാദി ആക്രമണം ബാധിച്ചതെന്നും ടൂറിസത്തില്‍ നിന്നുള്ള വരുമാനമാണ് കശ്മീര്‍ ജനതയെ പിടിച്ചുനിര്‍ത്തുന്നതെന്നും അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷനിലായിരുന്നു പരിപാടി നടന്നത്.