വെള്ളത്തൂവലില്‍ വോട്ടഭ്യര്‍ത്ഥിച്ച്; യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്

അടിമാലി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവലില്‍ വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളത്തൂവലില്‍ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു കണ്‍വന്‍ഷന്‍ നടന്നത്. മുന്‍ ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് യോഗത്തില്‍ സംസാരിച്ചു. വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിവിധ ഘടകകക്ഷി നേതാക്കളും കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. നിരവധി പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളത്തൂവല്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ച് അഡ്വ ഡീന്‍ കുര്യാക്കോസിന്റെ റോഡ് ഷോ നടന്നു. പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തു നിന്നായിരുന്നു റോഡ് ഷോ ആരംഭിച്ചത്.