KeralaLatest NewsLocal newsTravel
അടിമാലി മച്ചിപ്ലാവിന് സമീപം മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർക്ക് പരിക്ക്

ഇന്നുച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കർണ്ണാടക ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൊടും ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ വാഹനത്തിന്റെ നിയന്ത്രണ നഷ്ടപ്പെട്ട് വളവോടുകൂടിയ ഭാഗത്ത് നിന്നും വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.
വാഹനത്തിൽ കൈക്കുഞ്ഞടക്കം 11 പേർ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്ന ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് സംഭവിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവർ മൂന്നാർ സന്ദർശനം കഴിഞ്ഞ് കുരങ്ങാട്ടി മച്ചിപ്ലാവ് വഴി ആലപ്പുഴയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.