
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയിൽ 27,28 ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കേണ്ടി വരാമെന്നതിനാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.