വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാള്‍ പോലീസിന്റെ പിടിയിലായി

മൂന്നാര്‍: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാള്‍ മൂന്നാര്‍ പോലീസിന്റെ പിടിയിലായി. മാങ്കുളം വേലിയാംപാറ സ്വദേശി മാത്യുവിനെയാണ് ജോസഫിനെയാണ് പോലീസ് പിടികൂടിയത്. വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 13 ലിറ്റര്‍ വിദേശമദ്യവുമായിട്ടാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാള്‍ വീട്ടില്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നുവെന്ന പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെടുത്തത്.
മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് ചില്ലറ വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൂന്നാര്‍ എസ് ഐ അജേഷ് കെ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ അടിമാലിയിലെ വിദേശ മദ്യവില്‍പ്പന ശാലയില്‍ നിന്നുമാണ് വില്‍പ്പനക്കായി മദ്യം വാങ്ങിയിരുന്നതെന്നും പോലീസ് അറിയിച്ചു.