
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവും നജ്മുദ്ദീൻ അണിഞ്ഞിട്ടുണ്ട്. കേരള ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് നജ്മുദ്ദീൻ വാഴ്ത്തപ്പെടുന്നത്