HealthKeralaLatest News

24 മണിക്കൂറിനിടെ മൂന്ന് മരണം! കേരളത്തിൽ രോഗികളുടെ എണ്ണം 1950 ആയി; രാജ്യത്തെ കൊവിഡ് കേസുകൾ 6000 കടന്നു

രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോ​ഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!