Education and careerKeralaLatest NewsLocal news

ഉജ്ജ്വലബാല്യ പുരസ്‌കാരം;  മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന് അഭിമാന നിമിഷം

അടിമാലി: വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന് അഭിമാന നിമിഷം. കാര്‍മ്മല്‍ ജ്യോതിയുടെ സ്വന്തമായ ഏഴിമലൈ നാഗരാജ്, കാശി കെ എസ് എന്നിവരെ തേടിയാണ് ഇത്തവണ ഭിന്നശേഷി വിഭാഗത്തില്‍ ഉജ്ജ്വലബാല്യ പുരസ്‌കാരം എത്തിയത്.ഇരുവരും കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

കലാകായിക രംഗത്തെ മികച്ച പ്രകടനമാണ് ഭിന്നശേഷി വിഭാഗത്തില്‍ കെ എസ് കാശിയെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്. കാര്‍മ്മല്‍ ജ്യോതിയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാശി. 2023ല്‍ കാര്‍മ്മല്‍ ജ്യോതിയില്‍ വിഭ്യാഭ്യാസം ആരംഭിച്ച കാശി കലാകായിക രംഗത്ത് മാത്രമല്ലകാര്‍ഷിക രംഗത്തും മികവ് പ്രകടമാക്കിയിട്ടുണ്ട്. 2024-25 കേരള സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിലും അടിമാലി പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിലും വിവിധയിനങ്ങളില്‍ മികവ് തെളിയിച്ചിരുന്നു.

കാര്‍മ്മല്‍ ജ്യോതിയിലെ പ്രീ വൊക്കോഷണല്‍ വിദ്യാര്‍ത്ഥിയാണ് ഏഴിമലൈ നാഗരാജ്്.12-18 വയസ്സ് വിഭാഗത്തിലാണ് ഏഴിമലൈ നാഗരാജിന് പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്.പതിമൂന്നാമത് ദേശിയ പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ വിഭാഗം ലോംങ്ങ് ജംപില്‍ സ്വര്‍ണ്ണം നേടിയതടക്കം കലാ, കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് ഏഴിമലൈ നാഗരാജ്. കാര്‍ഷിക രംഗത്തും എഴിമലൈ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നു. തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഏഴിമലൈയെ കാര്‍മ്മല്‍ ജ്യോതിയില്‍ പ്രവേശിപ്പിച്ചത്.10 വര്‍ഷമായി കുട്ടിയുടെ സംരക്ഷണം കാര്‍മ്മല്‍ ജ്യോതി നിര്‍വ്വഹിക്കുന്നു.

കാര്‍മ്മല്‍ ജ്യോതിയില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിയുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന മികച്ച പരിശീലനവും പിന്തുണയും പ്രോത്സാഹനവും കൂടിയാണ് കാശിയേയും ഏഴിമലൈയേയും പുരസ്‌ക്കാര നിറവില്‍ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!