നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇന്‍സ്റ്റയില്‍ ഫോട്ടോ ഇട്ടു; കേസെടുത്ത് വനംവകുപ്പ്…

മൂന്നാർ ചുക്കൻമുടി മലനിരകളിൽ പൂത്ത നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. മൂന്നാർ കുറ്റിയാർ സ്വദേശിക്കായി അന്വേഷണം തുടങ്ങി. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കർശന നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് സഞ്ചാരി നീലക്കുറിഞ്ഞി ചെടി പറിച്ചെടുത്ത് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വനംവകുപ്പ് നടപടി ആരംഭിച്ചത്. ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിക്കുമെന്നും തിങ്കളാഴ്ചയോടെ തുടർ നിയമനടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അനുഭവ്, മൂന്നാർ ചുക്കൻമുടി മലനിരകളിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. മൊട്ടിട്ടപ്പോൾ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും പറിക്കരുതെന്ന് നിർദേശം നൽകിയതാണ്.



