KeralaLatest NewsLocal news

ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിന്റെ നവീകരണ ജോലികള്‍ക്കായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ. എ രാജ എം എല്‍ എ

അടിമാലി: ദേശിയപാത 85നേയും ദേശിയപാത 185നേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകളില്‍ ഒന്നായ ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിന്റെ നവീകരണ ജോലികള്‍ക്കായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. നാളുകള്‍ക്ക് മുമ്പ് റോഡ് നവീകരണത്തിന് തുക അനുവദിക്കുകയും ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍ വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇടഭാഗത്തായുള്ള നാല് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ടാറിംഗ് വേണ്ടരീതിയില്‍ നടക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഇതുമൂലം മന്നാങ്കാല മുതല്‍ മച്ചിപ്ലാവ് വരെയുള്ള ഭാഗത്തെ റോഡ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റോഡിന്റെ നവീകരണ ജോലികള്‍ക്കായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ. എ രാജ എം എല്‍ എ വ്യക്തമാക്കിയത്. മന്നാങ്കാല മുതല്‍ മച്ചിപ്ലാവ് വരെയുള്ള ഭാഗത്ത് റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. വാഹനയാത്ര മാത്രമല്ല കാല്‍നടയാത്രയും ഇതുവഴി ദുസഹമാണ്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ജോലികള്‍ പൂര്‍ത്തീകരിച്ചതായും നിര്‍മ്മാണജോലികള്‍ ഉടന്‍ തുടങ്ങുമെന്നും എ രാജ എം എല്‍ എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!