KeralaLatest News

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്, സർക്കുലർ ഇറക്കി. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം. കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം.സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകണം.റീഏജന്റുകൾ ലഭ്യമല്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാം. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സർക്കുലർ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!