KeralaLatest NewsLocal news

മൂന്നാര്‍ മേഖലയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുള്ള കടുവയുടെ ആക്രമണം വര്‍ധിക്കുന്നു

മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കടുവയുടെ ആക്രമണം വര്‍ധിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ പശുക്കളാണ് വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. പാമ്പന്‍മലയിലാണ് സംഭവം നടന്നത്.

തൊഴിലാളികള്‍ നോക്കി നില്‍ക്കെയായിരുന്നു കടുവ ഒരു പശുവിനെ ആക്രമിച്ചത്. കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടതോടെ ഭയന്ന് തൊഴിലാളികള്‍ പിന്തിരിഞ്ഞോടി. പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കന്നുകാലികള്‍ കൂടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പ് വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.

തോട്ടം തൊഴിലിന് പുറമെ മറ്റൊരു വരുമാനമെന്ന നിലയിലാണ് തൊഴിലാളികള്‍ പശുക്കളെ വളര്‍ത്തുന്നത്. വന്യജീവിയാക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെടുമ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്നത് വലിയ നഷ്ടമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!