KeralaLatest NewsLocal news

ഓപ്പറേഷന്‍ മണ്‍സൂണ്‍ : തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

ഭക്ഷ്യ സുരക്ഷാവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യമേഖലയിലെ സംരംഭകര്‍ക്കായി ലൈസന്‍സ് രജിസ്ട്രേഷന്‍ മേളയും നടത്തി.ഭക്ഷണത്തിലൂടേയും, കുടിവെള്ളത്തിലൂടേയും പകരുന്ന മഴക്കാലരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകളും നടത്തുന്നുണ്ട്. ഇടുക്കി ജില്ലയില്‍ 302 സ്‌കൂളുകളിലും 28 സ്‌കൂളുകളിലും ആറ് വൃദ്ധസദനങ്ങളിലും പരിശോധന നടത്തി. 67 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 36 സ്ഥാപനങ്ങള്‍ക്ക് കോമ്പൌണ്ടിംഗ് റെക്കമന്റിങ് നോട്ടീസും നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!