KeralaLatest NewsLocal news

വണ്ടിപ്പെരിയാർ 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ്സിൽ കാറും ട്രാക്ടറും ഇടിച്ച് അപകടം.

ഇടുക്കി :ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സ്കൂൾ കുട്ടികളെ കയറ്റുന്നതിനായി 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ് നിർത്തിയിരിക്കുകയായിരുന്നു. ബസിന്റെ തൊട്ടു പിന്നിൽ റാന്നി സ്വദേശിയുടെ കാർ നിർത്തുകയും ചെയ്തു. ഈ സമയത്ത് അമിത വേഗതയിൽ എത്തിയ ട്രാക്ടർ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇതോടെ കാർ സ്കൂൾ ബസിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കുകളില്ല. വണ്ടിപ്പെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!