KeralaLatest News

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇ ഡി എംടിയെയും കെടിയെയും പോലെ എഴുത്തിൽ അക്ഷരങ്ങളുടെ പേരിൽ അറിയപ്പെടുമെന്നാണ് എം എ ബേബി പരിഹസിച്ചത്. ഇവർ എഴുതിയത് വായിച്ചിട്ടുണ്ടോ എന്നത് പോലെ ഇ ഡി എഴുതിയത് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരുമെന്നും ഭാവന പൂർണ്ണമായ എഴുതി ചേർക്കാൻ ശേഷിയുള്ള പുതിയ വിഭാഗങ്ങളും കടന്ന് വരുന്നുണ്ടെന്നും കൂട്ടി ചേർത്തു.കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘമായി ഇ ഡി മാറി.

കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നു. ഇ ഡി ക്ക് തെറ്റ് പറ്റി. ഇ ഡി യെ പേടിച്ച് ബി ജെ പിയിൽ ചേരുന്നവരല്ല സി പി ഐ എം. കോൺഗ്രസിന് വിഷയത്തിൽ ഇരട്ടത്താപ്പ്. സി പി ഐ എമ്മിനെതിരെ ആകുമ്പോൾ കോൺഗ്രസ്സ് ആഹ്ലാദിക്കുന്നു. കോൺഗ്രസ്സ് നേതാക്കൾക്ക് എതിരെ ആണെങ്കിൽ വിമർശിക്കുന്നു.

ഈ നിലപാട് എ ഐ സി സി അംഗീകരിക്കുന്നുണ്ടോ.വിഷയത്തിൽ മാത്യു കുഴൽനാടന് കോടതിയിൽ പോയപ്പോൾ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓർമപ്പെടുത്തി. ഇതിൽ കൂടുതൽ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ലെന്നും ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേർത്തു.AdvertisementAdvertisementവി ഡി സതീശൻ ഗവൺമെന്റ് ഇതിൽ എന്തോ കാര്യം ഉണ്ട് എന്ന മട്ടിൽ സംസാരിക്കുന്നു. കോൺഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്.

സിപിഎമ്മിനെതിരെ നിൽക്കുമ്പോൾ സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ കൗതുകമുണ്ടെന്നും സംസ്ഥാന കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!