CrimeKeralaLatest News

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും, എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ. 1,84,750 പിഴ ഈടാക്കി. മൂന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധനകൾ. ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളായ ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കാക്കനാട് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്പെഷ്യൽ ഡ്രൈവ് നടന്നത്.ഇന്നലെ എറണാകുളം ജില്ലയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി.

വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കായി ആകെ 2,11,500 രൂപയാണ് ഉദ്യോഗസ്ഥർ പിഴയായി ഈടാക്കിയത്. പരിശോധനയിൽ മൊത്തം 50 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വകാര്യ ബസുകൾ റോഡിൽ അപകടകരമായ രീതിയിൽ മത്സര ഓട്ടം നടത്തുന്നതായും, വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ഗവേണറുകൾ അഴിച്ചുമാറ്റി അമിത വേഗതയിൽ സർവീസ് നടത്തുന്നതായും എം.വി.ഡിക്ക് നിരന്തരം പരാതികൾ ലഭിച്ചിരുന്നു.

കൂടാതെ ലൈസൻസില്ലാതെ ആളുകൾ വാഹനമോടിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.പരിശോധനയ്ക്കിടെ സ്പീഡ് ഗവേണർ കൃത്രിമമായി അഴിച്ചുമാറ്റി സർവീസ് നടത്തിയതായി കണ്ടെത്തിയ നാല് സ്വകാര്യ ബസുകളുടെ സർവീസ് ഉടനടി നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!