KeralaLatest News

തമിഴ് നാട്ടിൽ റെഡ് അലേർട്ട്; നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, 14 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തുലാവർഷം ശക്തമായതോടെ കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, ദിണ്ടിഗൽ, മധുര ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. 14 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പകൽ സമയങ്ങളിൽ കാലാവസ്ഥാ അറിയിപ്പുകൾ മാറിമറിയാൻ സാധ്യതയുണ്ട്. യാത്രയ്ക്കിറങ്ങുന്നതിന് മുൻപും, കുട്ടികളെ സ്കൂളിൽ വിടുമ്പോഴും തിരികെ വിളിക്കുമ്പോഴും ജില്ലാതല മുന്നറിയിപ്പുകൾ കൃത്യമായി പരിശോധിക്കുക.

പ്രാദേശികമായ വെള്ളക്കെട്ടുകൾക്കും ഇടിമിന്നൽ അപകടങ്ങൾക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം.കേരളത്തിൽ ഇന്ന് ജില്ല തിരിച്ചുള്ള മുന്നറിയിപ്പ്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. ഒക്ടോബർ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.ചില പ്രദേശങ്ങളിൽ ഒക്ടോബർ 27 വരെ മഴ നീണ്ടുനിന്നേക്കാം. അതിനാൽ അത്യാവശ്യ കാര്യങ്ങൾ നേരത്തെ ചെയ്തുതീർക്കുക. മഴ കനക്കുന്ന സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.തമിഴ്‌നാട്ടിലും സ്ഥിതി സമാനമാണ്. കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, തിരുനെൽവേലിയിലെ മലയോര മേഖലകൾ എന്നിവിടങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചെന്നൈയിൽ യെല്ലോ അലർട്ടാണ്. ഒക്ടോബർ 26 വരെ ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലിന് സാധ്യതയുണ്ട്. മഴ കനക്കുന്നതോടെ ഗതാഗതക്കുരുക്കിനും സാധ്യതയേറെയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!