
അടിമാലി മുരിക്കാശ്ശേരിക്കു സമീപം ചിന്നാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയ്ക്കായി സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിൽ താല്ക്കാലികമായി നിർത്തി ചിന്നാർ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന എലിക്കുളത്ത് പുത്തൻപുരയ്ക്കൽ ശോശാമ്മ തോമസ് (81) ആണ് കാണാതായത്
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് വെള്ളത്തൂവൽ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ശോശാമ്മയെ കണ്ടെത്താനായില്ല. തുടർന്ന് തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും കല്ലാർ ഡാമിൽനിന്നുള്ള വെള്ളത്തിന്റെ വരവും കാരണം ചിന്നാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിൽ ദുഷ്കരമാക്കി അടുത്തിടെയാണ് ശോശാമ്മ ഭർത്താവിനും മകനുമൊപ്പം ചിന്നാറിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്.



