Latest NewsLocal news

കർഷക സംഘം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

അടിമാലി: ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ മാർച്ചുമായി കർഷക സംഘം . ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ അടിമാലിയിൽ നൈറ്റ് മാർച്ച് നടത്തി .വോട്ടവകാശം സംരക്ഷിക്കുക, എസ്.ഐ.ആർ. റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ നീക്കി വിചാരണ ചെയ്യുക, ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി
ട്രേഡ് യൂണിയനുകളും കർഷക-കർഷക തൊഴിലാളി സംഘടനകളും യുവജന-വിദ്യാർത്ഥി-മഹിളാ സംഘടനകളും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും കൈകോർത്ത് രാജ്യമാകെ ജന്തർ മന്തർ സൃഷ്ടിക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് അടിമാലിയിൽ നൈറ്റ് മാർച്ച് നടത്തിയത്ക കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വി ബേബി ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ , കോയ അമ്പാട്ട്, ടി പി വർഗീസ് , കെ ബി വരദരാജൻ എന്നിവർ എന്നിവർ സംസാരിച്ചു.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!