KeralaLatest News

തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്; മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. നാളെ വയനാട് കോഴിക്കോട് മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്. മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ (ഒക്ടോബര്‍ 25 ഞായര്‍) അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വരുന്ന മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കുന്നു . ഇന്ന് രാത്രി വൈകിയും വടക്കന്‍ മധ്യകേരളത്തില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട് അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും മഴയെ സ്വാധീനിക്കാന്‍ ഇടയുണ്ട്.നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ ഇടുക്കി പാലക്കാട് ജില്ലകളിലും അതിതീവ്രമായ മഴ സാഹചര്യമുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തുലാവര്‍ഷ മഴയായതിനാല്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി നല്‍കുന്നുണ്ട്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ കടലാക്രമണത്തിനുള്ള സാധ്യതയുമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!