KeralaLatest News

വന്യജീവി ആക്രമണം: ചികിത്സാ ധനസഹായവും ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

: സംസ്ഥാനത്തു വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക 25 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങി. വന്യജീവി ആക്രമണത്തില്‍ ഉണ്ടാകുന്ന മരണത്തിന് നിലവിലുള്ള 14 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിന് നാല് ലക്ഷം രൂപയെന്നത് അഞ്ച് ലക്ഷം രൂപയായി. ഉയര്‍ത്തി. 40 ശതമാനം മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയെന്നത് 2.5 ലക്ഷം രൂപയായി മാറ്റി. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാല്‍ 2,50,000 രൂപയെന്നത് 3,12,500 രൂപയായി വര്‍ധിപ്പിച്ചു. ആശുപത്രിവാസം ആവശ്യമായി വരുന്ന പരുക്കുകള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,250,00 രൂപ വരെ ലഭിക്കും.മനുഷ്യ വന്യ ജീവി സംഘര്‍ഷങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും, വനയോര മേഖലയിലെ ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് തീരുമാനം. വന്യജീവി ആക്രമണങ്ങളിലെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!