അടിമാലിയിൽ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ ജനലയിലൂടെ വീണു മരിച്ചു

അടിമാലിയിലെ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ ജനലയിലൂടെ പുറത്തേക്ക് വീണു മരിച്ചു. തിരുവനന്തപുരം പാറശാല നിലാംമാംമൂട് ലക്ഷം വീട് കോളനിയില്‍ സുജിത്ത് (25) ആണ് മരിച്ചത്. കന്യാകുമരി അണ്ണയ് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ ടൂറിസ്റ്റ് ബസ്സ് ക്ലീനറാണ് മരിച്ച സുജിത്ത്. കന്യാകുമാരിയില്‍ നിന്നും 7 ടൂറിസ്റ്റ് ബസ്സുകളിലായി കഴിഞ്ഞ വ്യാഴഴ്ചയാണ് പുറപ്പെട്ടത്.
തുടര്‍ന്ന് വെള്ളിയാഴ്ച്ച മറയൂരിൽ താമസിച്ചതിനു ശേഷം ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്ന വഴി അടിമാലിയില്‍ രാത്രിയില്‍ രണ്ട് വാഹനങ്ങളില്‍ ഉള്ളവര്‍ പാല്‍ക്കോ പമ്പിന് സമീപം പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പേരിടാത്ത ടൂറിസ്റ്റ് ഹോമിലാണ് താമസം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് ബസ്സിലെ നാല് ജീവനക്കാര്‍ ഏറ്റവും മുകളിലത്തേ നിലയിയില്‍ പുലര്‍ച്ചെ 1.30 ന് എത്തിച്ചേര്‍ന്ന് ഭക്ഷണത്തിനു ശേഷം പുലര്‍ച്ചെ 3 .30 നാണ് 4 പേരും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നത് എന്ന് കൂട്ടത്തില്‍ ഉണ്ടായിരുന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോള്‍ സുജിത്തിനെ കാണാനില്ല. റൂമിന്റെ ഡോര്‍ ഉള്ളില്‍ നിന്നും പൂട്ടിയിട്ടിരുന്നതിനാല്‍ പുറുത്തക്ക് പോയിട്ടില്ല എന്നും മനസ്സിലാക്കി റൂമിന്റെ ജനാലവഴി പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ താഴെ സുജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് .
റൂമിലുണ്ടായിരുന്നവര്‍ എത്തി പരിശോധിച്ചപ്പോള്‍ തകരം ഷീറ്റുകൊണ്ടുള്ള മറയില്‍ ശരീരം പതിച്ച് വയറില്‍ ആഴത്തിലുള്ള മുറിവ് പറ്റി രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന സുജിത്തിനെയാണ് കാണുന്നത്. തുടര്‍ന്ന ്അടിമാലി പോലീസ് എത്തി തുടര്‍ നടപടികള്‍സ്വീകരിച്ചു. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ദരും , ഫോറന്‍സിക് വിഭാഗവും എത്തി വിശദമായ അന്വേഷണം നടത്തി .സുജിത്ത് പുലര്‍ച്ചേ എഴുന്നേറ്റ് അഴികളില്ലാത്ത ജനലയിലൂടെ പുറത്തേക്ക് വീണതയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ഇന്‍ക്വസറ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



