
തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.കുഞ്ഞിന്റെ കഴുത്തറത്ത നിലയിൽ വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്



