KeralaLatest NewsLocal news

വേനല്‍ കടുത്തതോടെ ഇടുക്കിയിലെ ഏലം പരിപാലനം താളം തെറ്റി

അടിമാലി: വേനല്‍ കടുത്തതോടെ ഇടുക്കിയിലെ ഏലം പരിപാലനം താളം തെറ്റി. വേനല്‍ കടുത്തതോടെ കാര്‍ഷികമേഖല ആകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എപ്പോളും ആവശ്യമാണ്. എന്നാല്‍ വേനല്‍ ചൂടിന്റെ കാഠിന്യമേറി നീരുറവകളടക്കം വറ്റി വരണ്ട് ജല ലഭ്യത ഇല്ലാത്തായതോടെ ഏലച്ചെടികളുടെ പരിപാനവും പ്രിസന്ധിയിലായി.

ചെടികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് വാങ്ങി കര്‍ഷകര്‍ കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല് തീര്‍ക്കുകയാണ് ഇതിനാകട്ടെ വന്‍ തുയാണ് മുടക്കേണ്ടിയും വരുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചില്‍ ജല ലഭ്യത കുറഞ്ഞ് വരുന്ന സ്ഥിതിയുണ്ട്. ജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഏലത്തിന് നനവെത്തിക്കാന്‍ പല കര്‍ഷകര്‍ക്കും കഴിയുന്നില്ല. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളെ കര്‍ഷകര്‍ അതി ജീവിക്കേണ്ടതായി ഉണ്ട്.

2024ല്‍ ഉണ്ടായ കടുത്ത വേനല്‍ ജില്ലയിലെ ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇടക്ക് വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുടെ മുമ്പോട്ട് പോക്ക്. നിലവില്‍ ഏലക്കാക്ക് നല്ല വില ലഭിക്കുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ഏലച്ചെടികളെ സംരക്ഷിക്കുന്നതിനുള്ള തത്രപ്പാടിലാണ് ഇടുക്കിയിലെ ഏലം കര്‍ഷകര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!