CrimeKeralaLatest News

കാസർഗോഡ് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. പ്രതി ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി വീട്ടിൽ എത്തി അതേസമയം തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികൾ പറയുന്നു. പരുക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!