KeralaLatest NewsLocal news

മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തില്‍ തിരുന്നാളിന് ഈ മാസം 6ന് തുടക്കം കുറിക്കും

അടിമാലി: അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് ഈ മാസം 6ന് തുടക്കം കുറിക്കും. 6, 7, 8 തിയതികളിലാണ് തിരുന്നാള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 4ന് തിരുന്നാളിന് കൊടി ഉയരും.ലദ്ദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന എന്നിവക്ക് ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും പ്രസംഗവും നടക്കും.

റവ. ഫാ. ജോര്‍ജ്ജ് പാട്ടത്തേക്കുഴി നേതൃത്വം നല്‍കും.തിരുന്നാളിന്റെ രണ്ടാം ദിനം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് റവ. ഫാ. തോമസ് പുത്തൂര്‍ നേതൃത്വം നല്‍കും. റവ. ഫാ.ജോര്‍ജ്ജ് കൊല്ലംപറമ്പില്‍ തിരുന്നാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് ചാറ്റുപാറ കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും. തുടര്‍ന്ന് പള്ളിയില്‍ ദിവ്യകാരുണ്യ ആശിര്‍വ്വാദം നടക്കും. തിരുന്നാളിന്റെ അവസാന ദിവസം ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് റവ. ഫാ. വിനീത് മേയ്ക്കല്‍ നേതൃത്വം നല്‍കും.

റവ. ഫാ. ആന്റണി പുത്തന്‍കുളം തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് മച്ചിപ്ലാവ് കുരിശടിയിലേക്ക് പ്രദക്ഷിണവും പള്ളിയില്‍ ദിവ്യകാരുണ്യ ആശിര്‍വാദവും ഊട്ടുനേര്‍ച്ചയും നടക്കും. തിരുന്നാള്‍ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളി വികാരി ഫാ.മര്‍ക്കോസ് ചിറ്റേമാരിയില്‍ പറഞ്ഞു. തിരുന്നാളിന്റെ ഒന്നാം ദിനം വൈകിട്ട് 6ന് വാഹന വെഞ്ചിരിപ്പും രണ്ടാം ദിനം വാദ്യമേളങ്ങള്‍, ആകാശ വിസ്മയം എന്നിവയും മൂന്നാം ദിനം വൈകിട്ട് ഏഴിന് ഗാനമേളയും നടക്കും. കൈക്കാരന്‍മാരായ റോയി മാണിക്യത്താന്‍, ഷൈജു ഇടക്കുടിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുന്നാള്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!