Business

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് 3000ലേറെ രൂപ കുറഞ്ഞു; നിരക്കുകള്‍ അറിയാം

സ്വര്‍ണ്ണവിലയില്‍ വീണ്ടും മാറ്റം. ഇന്ന് ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13, 240 രൂപയായി. രാവിലെയും വൈകിട്ടുമായി പ്രവചിക്കാന്‍ കഴിയാത്ത വില വ്യത്യാസമാണ് സ്വര്‍ണ്ണത്തില്‍ ഉണ്ടാകുന്നത്. ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്.

ഓഹരി വിപണിയും ഇന്ന് വലിയ ഇടിവ് നേരിട്ടിരുന്നു. സെന്‍സെക്‌സ് 400ലേറെ പോയിന്റ് ഇടിഞ്ഞിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!