BusinessKeralaLatest News

തിയേറ്ററുകളിലെ അമിത വില ; ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ആരംഭിച്ചു

കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും MRPയും ഉദ്യോഗസ്ഥർ പരിശോധിച്ചു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സാധാരണ 60 രൂപയ്ക്ക് വാങ്ങുന്ന പോപ്ക്കോണിന് 350 രൂപ, ഒരു കുപ്പി വെള്ളത്തിനു 90 രൂപ, മൾട്ടിപ്ലസ് തിയേറ്ററുകളുടെ ഈ തീവെട്ടികൊള്ളയിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

വിലവിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. മാളുകളിൽ മാത്രമല്ല എയർപോർട്ടുകളിലും ഇത്തരം കൊള്ളകൾ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളിൽ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഭക്ഷണ സാധനങ്ങളുടെ വില, ബില്ല്, ഗ്രാം തുടങ്ങിയവയാണ്‌ പരിശോധിക്കുന്നത്. പിന്നീട് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. എന്നാൽ ഇതിൽ തങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നും നിലവിൽ സുപ്രീംകോടതിയിൽ കേസ് പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തീയേറ്ററുകളിൽ ഭക്ഷണത്തിന് വില കൂടുതൽ ഈടാക്കുക മാത്രമല്ല പീക്ക് ടൈമിൽ ടിക്കറ്റ് വിലയും കൂടുതൽ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രതികരിച്ചു. 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്പ് കോൺ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ സാമൂഹ്യ വിഷയത്തിൽ ഇടപെടും. എന്നാൽ വില വിഷയത്തിൽ ഇടപെടാൻ നഗരസഭക്ക് പരിമിധിയുണ്ട്. സിനിമ വ്യവസായത്തെ തകർക്കാനല്ല ശ്രമം. തിരുവനന്തപുരത്ത് നഗരസഭ തീയറ്റർ ഉടമകളുടെ യോഗം വിളിക്കും. പാർക്കിംഗ്,മാലിന്യ സംസ്കരണ് എന്നിവയിൽ ഇടപെടും. ലൈസൻസ് വിഷയത്തിലും ഇടപെടുമെന്നും മേയർ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!