KeralaLatest News

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്‍ മരിച്ചു

കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞില്ല. ആറ് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു.

ഇടിച്ച ശേഷം ലോറിക്കടിയിക്ക് കാര്‍ പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം. സ്ഥിരം അപകടമേഖലയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ദേശിയപാത അതോറിറ്റിയുടെ അനാസ്ഥയാണ് അപകടകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!